Kerala

പോക്‌സോ കേസില്‍ പ്രതിയായ ഇമാം ഒളിവില്‍: ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ്

തൊളിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോക്‌സോ കേസ് ചുമത്തിയ പോപ്പുലര്‍ ഫ്രണ്ട് സഹയാത്രികനായ ഇമാം ഒളിവിലെന്ന് പോലീസ്. പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നും പോലീസ്.
ഷഫീഖ് അല്‍ ഖാസിമിയുടെ സ്വദേശമായ ഈരാറ്റ്‌പേട്ടയിലും പ്രതി പോകാന്‍ സാധ്യതയുള്ളതുമായ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെന്നും എന്നാല്‍ കണ്ടെത്താനായില്ലെന്നും പോലീസ് വ്യക്തമാക്കി.

അതേസമയം, അല്‍ ഖാസിമി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാന്‍ നീക്കമുണ്ടെന്നും സൂചനയുണ്ട്. കീഴടങ്ങണമെന്ന് അല്‍ ഖാസിമിയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. 14 വയസ് മാത്രം പ്രായമായ 9 ാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇമാമിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തത്.

പേപ്പാറ വന മേഖലയില്‍ വെച്ചായിരുന്നു പെണ്‍കുട്ടി പീഡനത്തിനിരയായത്. അല്‍ ഖാസ്മിയെ കൈയോടെ പിടികൂടുകയായിരുന്നു. എന്നാല്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് മൊഴി നന്‍കാന്‍ തയ്യാറായിരുന്നില്ല. പള്ളി കമ്മറ്റി പ്രസിഡന്റ് ബാദുഷയുടെ പരാതിയിലാണ് പിന്നീട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പോപ്പുലര്‍ ഫ്രണ്ട് അനുബന്ധ സംഘടനയായ ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സിലിന്റെ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു. പീഡന വാര്‍ത്ത പുറത്ത് വന്നതോടു കൂടി കൗണ്‍സിലില്‍ നിന്നും ഷെഫീക്ക് അല്‍ ഖാസ്മിയെ പുറത്താക്കിയിരുന്നു.

1K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close