Kerala

തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം: അരിച്ചാക്കുകള്‍ക്കിടയില്‍ വിഷം വെച്ചതായി ആരോപണം

ആലപ്പുഴ: ആലപ്പുഴ കളപ്പുരയിലെ വെയര്‍ഹൗസ് ഗോഡൗണിലെ ലോഡിംഗ് തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന അരിച്ചാക്കുകള്‍ക്കിടയില്‍ വിഷം വെച്ചതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് തൊഴിലാളികള്‍ ആരോപിച്ചു. തൊഴിലാളികള്‍ പണി നിര്‍ത്തി വെച്ച് പ്രതിഷേധിച്ചു.

തലചുറ്റലും ഛര്‍ദ്ദിയും അനുഭവപ്പെട്ട രണ്ട് ചുമട്ടുതൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊഴിലാളികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, തൊഴിലാളികളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിവില്‍ സപ്ലെയ്‌സ് അധികൃതര്‍ പറഞ്ഞു

361 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close