കുവൈറ്റ് സിറ്റി : ജിസിസി തലത്തില്‍ അംഗീകരിച്ച വാറ്റ് നിയമം പ്രാബല്യത്തിലാകണമെങ്കില്‍ കുവൈറ്റ് പാര്‍ലമെന്റിന്റെ അംഗികാരം വേണം. പാര്‍ലമെന്റില്‍ നിയമം പാസാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് ഗവണ്മെന്റ്. സൗദിയിലും യുഎഇയിലും നിലവില്‍ വന്ന വാറ്റ് നിയമം പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കാത്തതിനാല്‍ ഇതുവരെ കുവൈറ്റില്‍ നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. പൗരന്മാരെ ബാധിക്കാത്ത തരത്തില്‍ വ്യക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് നിയമജ്ഞരും അഭിപ്രായപ്പെടുന്നുണ്ട്.
വാറ്റിന് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചാല്‍ കുവൈറ്റിലെ പ്രവാസികളെ സംബന്ധിച്ച് തിരിച്ചടിയാകുമെന്ന കാര്യം ഉറപ്പാണ്. ഇതുമൂലം ഉണ്ടാകുന്ന വന്‍ വില വര്‍ധന പ്രവാസികളുടെ കുടുംബ ബജറ്റിനെ താറുമാറാക്കും. നിലവില്‍ തന്നെ ജീവിത ചിലവ് വര്‍ധിച്ചതോടെ പ്രവാസികള്‍ നേരിടുന്നത് വന്‍ പ്രതിസന്ധിയാണ്. താമസ വാടക, ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളത്തിലുണ്ടായ വര്‍ധനവ്, സ്കൂള്‍ ഫീസിലുണ്ടായ വര്‍ധനവ് എന്നിവയൊക്കെ കുടുംബങ്ങളായി താമസിച്ചുവരുന്ന പ്രവാസികളുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചിരിക്കുകയാണ്.