കുവൈറ്റ് സിറ്റി : കുവൈറ്റിന്റെ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഫര്‍വാനിയയില്‍ ബാദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു. ഇന്ത്യന്‍, ഈജിപ്റ്റ്, ഫിലിപ്പൈന്‍ സ്കൂളുകളില്‍ നിന്നുമായി മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ആര്‍ട്ടിസ്റ്റ് ഷമ്മി ജോണ്‍ മെഡലും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ഇത്തരം പരിപാടികള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് ബാദര്‍ അല്‍ സമ മാര്‍ക്കറ്റിംഗ് മാനേജര്‍ നിഥിന് മേനോന് പറഞ്ഞു. പരിപാടി വിജയകരമായി തീര്‍ത്ത മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും മാനേജര്‍ അബ്ദുല്‍ റസാഖ് നന്ദി അറിയിച്ചു.