പുതിയതും പുതുക്കാനുമുള്ളതുമായ എമിറേറ്റ്സ് ഐഡി കാർഡ് അപേക്ഷകളുടെ കാലാവധി ഇനി മുതൽ 60 ദിവസമായിരിക്കും.ഈ കാലയളവിനുള്ളിൽ വീസ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ അപേക്ഷകൾ അസാധുവാകും.തിരിച്ചറിയൽ രേഖക്ക് അപേക്ഷിച്ചാൽ നടപടികളുടെ ഓരോ പുരോഗതിയും മൊബൈൽ സന്ദേശമായി ലഭിക്കും.ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വീസ നടപടികൾ വേഗത്തിലാക്കണം.കാലാവധി തീർന്ന തിരിച്ചറിയൽ കാർഡുകൾ യഥാസമയം പുതുക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.സമയപരിധി പാലിക്കാത്തവർക്ക് പിഴ ചുമത്തും. കാലാവധി തീർന്ന കാർഡുകൾ പുതുക്കാൻ 30 ദിവസം വൈകിയാൽ 20 ദിർഹമായിരിക്കും പിഴ ലഭിക്കുക.കാലതാമസം വരുത്തിയ ദിവസം കണക്കാക്കി ആയിരം ദിർഹം വരെ പിഴ ഈടാക്കും. പുതിയതായി ലഭിക്കുന്ന എമിറേറ്റ്സ് ഐഡിയിലെ വിവരങ്ങളിൽ വ്യത്യാസമുണ്ടെങ്കിൽ പുതിയ കാർഡിന് അപേക്ഷിക്കണം. ഇത് സൗജന്യമായിരിയ്ക്കും.