അബുദാബിയിലെയും മുസഫയിലെയും അഹല്യ ഹോസ്പിറ്റലുകളുടെയും മുസഫ അൽബുസ്താൻ സ്പെഷ്യലിറ്റി ഹോസ്പിറ്റലിന്റെയും ക്ലിനിക്കൽ ന്യൂട്രീഷൻ ഡിപ്പാർട്മെന്റുകളുടെ ആഭിമുഘ്യത്തിൽ ന്യൂട്രീഷൻ ക്ലബ് ആരംഭിച്ചു.പൊതു സമൂഹത്തിൽ നല്ല ഭക്ഷണ രീതികൾ വളർത്തിക്കൊണ്ടു വരുന്നതിനും രുചികരവും ആരോഗ്യകരവുമായ പുതുഭക്ഷണ രീതികൾ പരിചയപ്പെടുത്താനുമാണ് ക്ലബ് ലക്ഷ്യം വെക്കുന്നത് .മുസ്സഫ അഹല്യ ഹോസ്പിറ്റലിൽ നടന്ന ന്യൂട്രീഷൻ ക്ലബിന്റെ ഉത്ഘാടന ചടങ്ങിൽ ഡ്യൂൺ സ്കൂൾ പ്രിൻസിപ്പൾ പരംജിത് അലുവാലിയ മുഖ്യാതിഥിയായിരുന്നു.അഹല്യ ഹോസ്പിറ്റൽസ് സി.ഇ.ഒ ഡോക്ടർ വിനോദ് തമ്പി,മെഡിക്കൽ ഡയറക്ടർമാരായ ഡോക്ടർ സംഗീത,ഡോക്ടർ ആഷിഖ് കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്മെന്റ് ഡയറക്ടർ ശ്രിയ ഗോപാൽ എന്നിവർ പങ്കെടുത്തു.തുടർന്ന് നല്ല ഭക്ഷണത്തിലൂടെ നല്ല ആരോഗ്യം എന്ന വിഷയത്തിൽ അഹല്യയിലെ ക്ലിനിക്കൽ ന്യൂട്രിഷനിസ്റ്റുകൾ ക്ലാസ് എടുത്തു.