Kerala

യോഗി ആദിത്യനാഥ് നാളെ പത്തനംതിട്ടയിൽ

പത്തനംതിട്ട ; ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ പത്തനംതിട്ടയിൽ എത്തും. ഉച്ചയ്ക്ക് പാർട്ടി ശക്തി കേന്ദ്ര ഇൻ ചാർജ്മാരുടെ യോഗത്തിൽ യോഗി പങ്കെടുക്കും. വൈകിട്ട് സംഘടിപ്പിച്ചിരിക്കുന്ന പൊതു സമ്മേളനവും യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും.

പത്തനംതിട്ട ലോക്സഭാ മണ്ഡലം ബൂത്ത് പ്രവർത്തക കൺവെൻഷൻ യോഗി ഉദ്ഘാടനം ചെയ്യും. പാർട്ടി സംസ്ഥാന നേതാക്കൾ പൊതു സമ്മേളനത്തിൽ പങ്കെടുക്കും. 25000ത്തിൽ അധികം പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാർട്ടിയുടെ പ്രചാരണ പരിപാടിയ്ക്ക് തുടക്കം കൂടിയാണ് യോഗിയുടെ വരവ്.

5K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close