UAE

ദുബായിൽ നടക്കുന്ന ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു.

ഈ മാസം 15,16 തിയ്യതികളിൽ ദുബായ്  എത്തിസലാത്ത് അക്കാദമിയിലാണ് ലോക കേരള സഭയുടെ പശ്ചിമേഷ്യൻ മേഖലാ സമ്മേളനം നടക്കുന്നത്.തിരഞ്ഞെടുക്കപ്പെട്ട നൂറോളം ലോക കേരള സഭ പ്രതിനിധികൾ ഉൾപ്പെടെ നാനൂറ്റിമുപ്പത് പേർ പരിപാടിയിൽ  പങ്കെടുക്കുമെന്ന്  സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ലോക കേരള സഭയുടെ ഭാഗമായുള്ള  പൊതു സമ്മേളനം 15 തിയ്യതി വൈകിട്ട്   നടക്കും.സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവ്വഹിക്കും .എം.എൽ.എമാരായ  കെ.സി ജോസഫും ,പി.ജെ ജോസഫും ലോക കേരള സഭയിൽ പങ്കെടുക്കുമെന്നും പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. .ലോക കേരള സഭയുടെ 7 ഉപ സമിതികൾ തയ്യാറാക്കിയ ശുപാർശകളിൽ മേലുള്ള ചർച്ചകൾ സമ്മേളനത്തിൽ നടക്കും.വാർത്ത സമ്മേളനത്തിൽ നോര്‍ക്ക റൂട്ട്സ് എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കെ. വരദരാജനും പങ്കെടുത്തു.  ലോക കേരള സഭയിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.ഇയിലെത്തി.ബുധനാഴ്ച രാവിലെ  ഭാര്യ കമലയുമൊത്താണ് പിണറായി വിജയന്‍ അബുദാബിയില്‍ എത്തിയത്. .നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം എ യൂസഫലി, ഡോ.ആസാദ് മൂപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍  അബുദാബി വിമാനത്താവളത്തില്‍  മുഖ്യമന്ത്രിയെ സ്വീകരിച്ചു.

4 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close