കുവൈറ്റ് സിറ്റി : അബ്ബാസിയയില്‍ കഴിഞ്ഞദിവസം മുനിസിപ്പാലിറ്റി അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിച്ചു. അനധികൃതമായി പ്രവര്‍ത്തിച്ചുവന്നിരുന്ന കാര്‍ പെയിന്റിംഗ് കടകള്‍, വര്‍ക്ക്ഷോപ്പുകള്‍ എന്നീ സ്ഥാപനങ്ങളാണ് പൂട്ടിച്ചത്. രാവിലെ 11 മണിയോടുകൂടിയാണ് അബ്ബാസിയ ജര്‍മന്‍ ക്ലിനിക്കിനു സമീപം അധികൃതര്‍ പരിശോധനയ്ക്കായി എത്തിയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയും യാതൊരു രേഖകളുമില്ലാതെയാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. പരിശോധനകള്‍ തുടര്‍ന്നും ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.