Kerala

നടപടിയിലും ഇരട്ടത്താപ്പ് ; മാർത്തോമ സഭാ അദ്ധ്യക്ഷനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ട ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

തിരുവനന്തപുരം : പ്രളയം സർക്കാർ സൃഷ്ടിയാണെന്ന പരാമർശം നടത്തിയ മാർത്തോമ സഭാ അദ്ധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ മെത്രാപൊലീത്തയ്ക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ട ഡിവൈഎഫ് ഐ നേതാവിനെ പാർട്ടി സസ്പെന്റ് ചെയ്തു.

എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റും,ഡി വൈ എഫ് ഐ നേതാവുമായ നൈജീൽ കെ ജോണിനെയാണ് സംസ്ഥാന നേതൃത്വത്തിന്റെ ശുപാർശ പ്രകാരം കോഴഞ്ചേരി ഏരിയ കമ്മിറ്റി സസ്പെന്റ് ചെയ്തത്.

ഹിന്ദു ആചാര്യൻമാരെ പരസ്യമായി പൊതുവേദിയിൽ പോലും അവഹേളിക്കുന്ന മന്ത്രിമാർ വരെയുള്ള പാർട്ടിയാണ് ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരിൽ നടപടിയെടുത്തത് എന്നതാണ് ശ്രദ്ധേയം. പാർട്ടിയുടെ ഇരട്ടത്താപ്പാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നത്.

മാതാ അമൃതാനന്ദമയി,ചിദാനന്ദപുരി സ്വാമികൾ എന്നിവരെ പല തവണ സിപിഎം മന്ത്രിമാർ അടക്കം ആക്ഷേപിച്ചിരുന്നു.എന്നാൽ അതിനെ പിന്തുണയ്ക്കുക അല്ലാതെ വിലക്കാൻ പോലും പാർട്ടി നേതൃത്വം തയ്യാറായിട്ടില്ലായെന്നതും ശ്രദ്ധേയമാണ്

996 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close