Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇമാമിനെതിരെ ബലാത്സംഗക്കേസ്

തിരുവനന്തപുരം: തൊളിക്കോട് മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമിനെതിരെ പോലീസ് ബലാത്സംഗക്കേസ് ചുമത്തി. പെണ്‍കുട്ടിയുടെ വൈദ്യ പരിശോധനയില്‍ പീഡനം തെളിഞ്ഞതോടെയാണ് ബലാത്സംഗക്കേസ് ചുമത്തിയത്.

അതേസമയം, പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഇമാം ഷെഫീക്ക് അല്‍ ഖാസിമി ഹൈക്കോടതിയെ സമീപിച്ചു.

സിപിഎം തന്നെ കള്ളക്കേസില്‍ കുടുക്കുന്നതായാണ് ഇമാം പരാതിയില്‍ പറയുന്നത്.എസ് ഡി പി ഐ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചതിന്റെ പേരിലാണ് പക പോക്കുന്നതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

പീഡനം നടന്നത് വൈദ്യ പരിശോധനയില്‍ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇമാം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

അതേ സമയം ഒളിവില്‍ കഴിയുന്ന ഷെഫീക്ക് അല്‍ ഖാസിമിയെ കണ്ടെത്താനായുള്ള ലുക്കൗട്ട് നോട്ടീസ് പൊലീസ് ഇന്ന് പുറത്തിറക്കും.ഖാസിമിയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു.ഇമാം രാജ്യം വിടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

14 വയസ് മാത്രം പ്രായമായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇമാമിനെതിരെ പോക്സോ പ്രകാരം കേസെടുത്തത്.

647 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close