India

ജമ്മുകശ്മീരില്‍ ചാവേറാക്രമണം: 20 ജവാന്‍മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വന്‍ ചാവേറാക്രമണം. 20 സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു. 44 ജവാന്‍മാര്‍ക്ക് പരിക്കേറ്റു. സിആര്‍പിഎഫ് വാഹനവ്യൂഹത്തിനെതിരെ ചാവേറുകള്‍ ആക്രമണം നടത്തുകയായിരുന്നു. ശ്രീനഗര്‍ ജമ്മു ഹൈവേയിലെ അവന്തിപ്പോരയിലാണ് ആക്രമണം നടന്നത്. ജോലികഴിഞ്ഞ് തിരിച്ചു പോകുകയായിരുന്ന 2500 ഓളം വരുന്ന സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെയായിരുന്നു ചാവേറുകളുടെ ആക്രമണം.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയിഷ മുഹമ്മദ് ഏറ്റെടുത്തു. പരിക്കേറ്റവരുടെ പലരുടേയും നില അതീവ ഗുരുതരമാണ്.

6K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close