Kerala

പെരുമ്പാവൂരില്‍ പള്ളിയെ ചൊല്ലി യാക്കോബായ-ഓര്‍ത്തഡോക്‌സ് അവകാശ തര്‍ക്കം: സ്ഥലത്ത് സംഘര്‍ഷം

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയെ ചൊല്ലിയുള്ള യാക്കോബായ-ഓര്‍ത്തഡോക്‌സ് അവകാശ തര്‍ക്കം സംഘര്‍ഷത്തിലെത്തി.
പ്രാര്‍ത്ഥനയ്ക്കായെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗം വിശ്വാസികളെ യാക്കോബായ വിഭാഗം പള്ളിയുടെ പ്രധാന കവാടമടച്ച് തടഞ്ഞു.
ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷമൊഴിവാക്കാന്‍ വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്.

അന്‍പതോളം വരുന്ന ഓര്‍ത്തഡോക്‌സ് വിശ്വാസികളാണ് രാവിലെ ആറുമണിയോടെ പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയത്.

യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ നേരത്തേയുണ്ടാക്കിയ ഒത്തുതീര്‍പ്പനുസരിച്ച് ആറുമണിമുതല്‍ എട്ടരവരെയുള്ള സമയം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പ്രാര്‍ത്ഥനയ്ക്കായി അനുവദിച്ചിരുന്നതാണ്. എന്നാല്‍ 1934 ലെ ഭരണഘടനയനുസരിച്ച് പള്ളി തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന വാദമാണ് ഓര്‍ത്തഡോക്‌സ് വിഭാഗം ഉയര്‍ത്തുന്നത്.മുഴുവന്‍ സമയവും ആരാധനയ്ക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയില്‍ നിന്ന് ഇവര്‍ അനുകൂല വിധിയും സമ്പാദിച്ചു.
ഇതോടെയാണ് ഇവര്‍ക്ക് അനുവദിച്ച സമയത്തിലുള്‍പ്പെടെ കയറാന്‍ അനുവദിക്കില്ലെന്നും ബഥേല്‍ സുലോക്കോ പള്ളി പാരമ്പര്യമായി യാക്കോബായ വിഭാഗത്തിന്റെതാണെന്നുമുള്ള നിലപാട് മറുവിഭാഗവും ശക്തമാക്കിയത്.ഇതിനെ തുടര്‍ന്നാണ് ഓര്‍ത്തഡോക്‌സുകാരെ പള്ളിയില്‍ കയറ്റാതെ ഗേറ്റ് അടച്ചിട്ടത്, ഇതേ സമയത്തുതന്നെ ഇരുനൂറോളം വരുന്ന യാക്കോബായ വിഭാഗം വിശ്വാസികള്‍ പള്ളിക്കകത്ത് പ്രാര്‍ത്ഥനാ യജ്ഞവുമായി ഒത്തുക്കൂടുകയും ചെയ്തു .വലിയ സംഘര്‍ഷ സാദ്ധ്യതയെ തുടര്‍ന്ന് വന്‍ പോലീസ് സന്നാഹത്തെയും വിന്യസിച്ചു.കോതമംഗലം, പിറവം പള്ളികളിലും ഇതിനുമുമ്പ് സമാനമായ പള്ളി അവകാശ തര്‍ക്കം ഉടലെടുത്തിരുന്നു .

592 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close