പത്തനംതിട്ട: ശബരിമലയുടെ കാര്യത്തില്‍ ഹിന്ദുവിന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പത്തനംതിട്ടയില്‍ നടന്ന ശക്തികേന്ദ്ര പ്രവര്‍ത്തകരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവര്‍ത്തകരില്‍ ഊര്‍ജ്ജം നിറയ്ക്കുന്നതിനായാണ് തിരുവനന്തപുരം, ആറ്റിങ്ങല്‍ കൊല്ലം പത്താംതിട്ട ക്ലസ്റ്ററിന്റെ ശക്തികേന്ദ്ര പ്രവര്‍ത്തകരുടെ യോഗത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിസംബോധന ചെയ്തത്. അയോധ്യയും പത്തനംതിട്ടയും ഏറെ സമാനതകളുള്ള സ്ഥലമാണ്. അയോധ്യയിലും ശബരിമലയിലും ഹിന്ദുവിനെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ശബരിമലയുടെ കാര്യത്തില്‍ ഹിന്ദുവിന്റെ ആത്മാഭിമാനം സംരക്ഷിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പിയില്‍ വിഭാഗീയത ഉണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് കോണ്‍ഗ്രസും ഒരു കൂട്ടം മാധ്യമങ്ങളും ശ്രമിക്കുന്നത് .അയ്യപ്പന്റെ അനുഗ്രഹം ഉള്ളതിനാല്‍ പത്തനംതിട്ടയില്‍ എന്‍ഡിഎക്ക്് വിജയം ഉറപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അസ്വ.പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.
പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി രമേശ്, ശോഭാ സുരേന്ദ്രന്, വിവിധ ജില്ലാ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.