തിരുവനന്തപുരം : കശ്മീരിലെ ബന്ധപ്പെട്ട കക്ഷികളുമായി ഉടൻ തുറന്ന ചർച്ച ആരംഭിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ .എല്ലാ കക്ഷികളെയും ഉള്‍പ്പെടുത്തി കൊണ്ടുള്ള ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് മോഡിസര്‍ക്കാര്‍ മൂന്ന് വര്‍ഷം മുമ്പ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ഈ ഉറപ്പ് ഇതുവരെയും പാലിക്കപ്പെട്ടില്ല. ചര്‍ച്ചകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ശ്രമം തുടങ്ങണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.സംസ്ഥാനത്ത് ശാന്തിയും സമാധാനവും സാധാരണനിലയും ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ജീവന് നഷ്ടപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടെയും കുടുംബങ്ങളുടെ അഗാധമായദുഃഖത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.