കൊച്ചി:നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന കൊച്ചി മറൈന്‍ ഡ്രൈവിലെ ഉല്ലാസ ബോട്ടുകളില്‍ ബഹുഭൂരിപക്ഷവും പ്രവര്‍ത്തിക്കുന്നത് ചട്ടങ്ങള്‍ പാലിക്കാതെ. ബോട്ടിലേക്ക് കയറുന്നതിനുള്ള താല്കാലിക ജെട്ടികളും ജീര്‍ണിച്ച് അപകടാവസ്ഥയില്‍. ഹൈക്കോടതി വിധിയും പോര്‍ട്ട് ട്രസറ്റ് ചട്ടങ്ങളും ദുരന്ത നിവാരണ നിയമങ്ങളും നഗ്നമായി ലംഘിച്ച് കുട്ടികളുള്‍പ്പെടെയുള്ള വിനോദസഞ്ചാരികളുടെ ജീവന് പന്താടുകയാണിവിടെ.
പോര്‍ട്ട് ട്രസറ്റ് ചട്ടങ്ങളുടെയും ഉള്‍നാടന്‍ ജല ഗതാഗത നിയമങ്ങളെയൂം പരസ്യമായി വെല്ലുവിളിച്ചാണ് കൊച്ചിമറൈന് ഡ്രൈവിലെ ഉല്ലാസ ബോട്ടുകളുടെ പ്രവര്‍ത്തനം . ബോട്ടുകളിലേക്ക് കയറുന്നതിനായി നിര്‍മ്മിച്ച താല്കാലിക ജെട്ടികള്‍ അതീവ അപകടാവസ്ഥയില്‍, ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ് ഈ പ്രാകൃത സംവിധാനങ്ങള്‍. ഇത് സംബന്ധിച്ചുള്ള ഹൈക്കോടതി വിധി പോലും പാലിക്കുന്നതിന് നഗര വികസന ചുമതലയുള്ള വിശാല കൊച്ചി വികസന അതോറിറ്റി തയ്യാറാകുന്നില്ല.
കുട്ടികള്‍ ഉള്‍പ്പെടെ നിരവധി വിനോദസഞ്ചാരികളാണ് ദിനം തോറും ഇവിടെ സവാരിക്കെത്തുന്നത്. ഞ്ചാരികളുടെ ജീവന് പന്താടുന്ന സാഹചര്യത്തിലും ഭരണ സംവിധാനങ്ങള്‍ ഇവിടേക്ക് തിരിഞ്ഞു നോക്കുന്നില്ല. ഹൈക്കോടതി വിധി പോലും പാലിക്കുന്നതിന് നഗര വികസന ചുമതലയുള്ള വിശാല കൊച്ചി വികസന അതോറിറ്റി തയ്യാറാകുന്നില്ല.
ബോട്ടുകളുടെ സുരക്ഷാ സംബന്ധിച്ചും നിയതമായ നിയമങ്ങളുണ്ട്. ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള ഉത്തരവാദിത്വവും കേരള ഉള്‍നാടന്‍ ജല ഗതാഗത ബോട്ടുകളുടെ രജിസ്ട്രേഷനും നിയന്ത്രണവും ഉറപ്പാക്കുന്നതിനുള്ള കേരള ഉള്‍നാടന്‍ ജല ഗതാഗത വകുപ്പിനുണ്ട.് മാത്രമല്ല രണ്ട് നിലബോട്ടുകള്ക്കൊന്നും മതിയായ അനുമതിയോ രജിസ്ട്രേഷനോ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത് .
വന്‍ തുക ടിക്കറ്റിന് ഈടാക്കിയാണ് ബോട്ടു യാത്രകള്‍ സംഘടിപ്പിക്കുന്നത്, എന്നിട്ടും സുരക്ഷയുടെ കാര്യത്തില്‍ നിരുത്തരവാദിത്വ നിലപാടാണ് ബോട്ടുടമകള്‍ സ്വീകരിക്കുന്നത് .
പോര്‍ട്ട് അധികൃതര്‍ക്കും, ജില്ലാ കളക്ടര്‍ക്കും, വിശാല കൊച്ചി വികസന അതോറിറ്റിക്കും നിയമപരമായി പ്രശ്നത്തില്‍ ഇടപെടാനാകും. മനുഷ്യ ജീവന് വില കല്‍പ്പിക്കാത്ത ഈ സംവിധാനങ്ങള്‍ വന്‍ ദുരന്തമായിരിക്കും വിളിച്ച് വരുത്തുക .