തൃശൂര്‍: ബക്കറ്റ് പിരിവിന് പേര് കേട്ട പാര്‍ട്ടിയായ സിപിഎം കച്ചവട പാര്‍ട്ടിയായി മാറിയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. അഭിമന്യൂവിന് വേണ്ടി സിപിഎം പിരിച്ച പണം എന്ത് ചെയ്തെന്ന് മുല്ലപ്പള്ളി ചോദിച്ചു. ബക്കറ്റില്‍ കോടികള്‍ നിറയുന്നതെങ്ങനെയെന്ന് കോടിയേരി വെളിപ്പെടുത്തണം. സിപിഎം പാര്‍ട്ടിയുമായി ബന്ധമില്ലാത്ത പണച്ചാക്കുകളെ സ്ഥാനാര്ത്ഥികളാക്കിയതെന്തിനെന്നും മുല്ലപ്പള്ളി ചോദിച്ചു.
കോണ്‍ഗ്രസിന്റെ ജനമഹായാത്ര വിജയമായത് സിപിഎമ്മിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നു. കോണ്‍ഗ്രസ് പണപ്പിരിവ് നടത്തുന്നത് സുതാര്യമായാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം കോടിയേരി നടത്തിയത് തരം താഴ്ന്ന പ്രസംഗമാണെന്നും നിലവാരമുള്ള പ്രസംഗമാണ് കോടിയേരിയില്‍ നിന്നും പ്രതീക്ഷിച്ചതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.