തിരുവനന്തപുരം: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീരസൈനികർക്ക് പ്രണാമം അർപ്പിച്ച് നടൻ മോഹൻലാൽ.
‘രാജ്യത്തിന് വേണ്ടി രക്തസാക്ഷ്യം വരിച്ച ജവാന്മാരുടെ കുടുംബങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ വേദനയാൽ ഹൃദയം ഒരു നിമിഷം നിന്നു പോവുകയാണ്. അവർ തീവ്രമായ ആ വേദനയെ തരണം ചെയ്ത് തിരിച്ചു വരാൻ നമുക്ക് പ്രാർത്ഥിക്കാം. ഒപ്പം അവരുടെ വേദനയുടെ ഈ നിമിഷത്തിൽ അവരോടൊപ്പം നമുക്കും പങ്ക് ചേരാം.’
പദ്മഭൂഷൺ ജേതാവും ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റ്നൻട് കേണലുമായ മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആദരാഞ്ജലികൾ അർപ്പിച്ചത്.
My heart skips a beat with sorrow, every time I think of the martyred Jawans’ families. Let’s pray for their emotional resilience and stay united with them during this moment of grief.
Posted by Mohanlal on Thursday, February 14, 2019