ന്യൂഡൽഹി : പുൽവാമ ആക്രമണത്തെ ആഘോഷിച്ച് ട്വീറ്റ് ചെയ്ത അലിഗഡ് മുസ്ലിം സർവകലാശാല വിദ്യാർത്ഥിക്കെതിരെ കേസ് എടുത്തു. കശ്മീർ സ്വദേശിയായ ബാസിം ഹിലാലിനെതിരെയാണ് കേസെടുത്തത്.ഇയാളെ സസ്പെൻഡ് ചെയ്തതായി സർവകലാശാല അറിയിച്ചു.
153 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇയാളെ കോളേജിൽ കയറുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. ബി.എസ്.സി മാത്തമാറ്റിക്സ് വിദ്യാർത്ഥിയാണ് ബാസിം ഹിലാൽ. ഹൗസ് ദ ജെയ്ഷ് , ഗ്രേറ്റ് സർ എന്നാണ് ഇയാൾ ട്വീറ്റ് ചെയ്തത്.
ബാസിമിന്റെ പ്രവർത്തിയെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് എ.എം.യു പി.ആർ.ഒ സലീം പീർസാദ വ്യക്തമാക്കി. സർവകലാശാലയുടെ സത്പേര് കളങ്കപ്പെടുത്താൻ അനുവദിക്കില്ലെന്നും ശക്തമായ നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.