ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് രാഷ്ട്രത്തിന്റെ അന്ത്യാഞ്ജലി. പ്രധാനമന്ത്രി നരേന്ദ്രമോദി പാലം വിമാനത്താവളത്തിൽ ജവാന്മാരുടെ ഭൗതിക ദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചു.
#WATCH live from Delhi: Wreath laying ceremony of the CRPF jawans at Palam Airport. #PulwamaAttack https://t.co/WF8fVaDjX6
— ANI (@ANI) February 15, 2019
ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് , പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ , കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി , ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ തുടങ്ങിയവരും ജീവത്യാഗം ചെയ്ത സൈനികർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.സൈനിക മേധാവികളും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
എല്ലാ സംസ്ഥാനങ്ങളിലുമുള്ള ബിജെപി എം.പിമാരോടും മുഖ്യമന്ത്രിമാരോടും ജവാന്മാരുടെ അന്ത്യസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ന് വൈകിട്ടോടെയാണ് ജവാന്മാരുടെ ഭൗതിക ദേഹം പാലം വിമാനത്താവളത്തിൽ എത്തിച്ചത്.