തിരുവനന്തപുരം :പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാര്ക്ക് ബിജെപിയും പൂര്‍വ സൈനിക് സേവാ പരിഷത്തും ആദരാജ്ഞലിയര്‍പ്പിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മണ് ചിരാത് തെളിയിച്ച് വീരമൃത്യുവരിച്ച ധീര ജവാന്മാര്ക്ക് ആത്മശാന്തി നേര്‍ന്നു.
ഭീരുക്കള്‍ ആയിരം തവണ മരിക്കും പക്ഷെ ധീരന് മരണം ഒന്നെ ഉള്ളൂ….വീരമൃത്യുവരിച്ച ജവാന്മാരെ കുറിച്ച് പൂര്‍വ സൈനിക് സേവാ പരിഷത്ത് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. സുരേഷ്ഗോപി എംപി, നയതന്ത്ര വിദഗ്ധന്‍ ടിപി ശ്രീനിവാസന്, തുടങ്ങിയവര്‍ ചടങ്ങിനെത്തി. സൈന്യത്തിനേറ്റ മുറിവ് രാജ്യത്തിന്റെ ഒന്നാകെയുള്ള വേദനയാണെന്നും സുരേഷ്ഗോപി എംപി പറഞ്ഞു.
രാജ്യത്തെ തകര്‍ത്ത ഭീകരവാദികളെ നേരിടാന്‍ രാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരങ്ങള്‍ക്ക് കരുത്ത് പകരണമെന്ന് ടിപി ശ്രീനിവാസനും വ്യക്തമാക്കി.
ഇന്ത്യന്‍ സൈന്യത്തിന്റെ മനോബലം തകര്‍ക്കാന്‍ ലോകത്തെ ഒരു ഭീകര സംഘടനയ്ക്കും കഴിയില്ലെന്ന് പൂര്‍വ സൈനിക് സേവാ പരിഷത്തും പ്രതികരിച്ചു.
വീരമൃത്യുവരിച്ച ധീര ജവാന്മാര്ക്ക് ആദരാജ്ഞലിയര്‍പ്പിക്കാന്‍ ബിഎസ്എഫ് തിരുവനന്തപുരം യൂണിറ്റിലെ ജവാന്മാരുമെത്തി.
ധീരജവാന്മാരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ മണ് ചിരാതുകള്‍ തെളിച്ച ശേഷമാണ് ചടങ്ങുകള്‍ അവസാനിച്ചത്.