കൊച്ചി: സംസ്ഥാനത്തെ ചില സ്വകാര്യ ബസ്സുകളിൽ വിദ്യാർഥികളെ ബസ്സ് ജീവനക്കാർ ഇരിക്കാൻ സമ്മതിക്കാത്ത സാഹചര്യം നിലവിലുണ്ടോയെന്ന് ഹൈക്കോടതി ആരാഞ്ഞു.
വിദ്യാർത്ഥികൾക്ക് പ്രത്യേക ഇളവുകൾ അനുവദിക്കാൻ തങ്ങൾക്ക് ബാധ്യതയില്ലെന്നതുമായി ബന്ധപ്പെട്ട് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.
സീറ്റുകൾ ഒഴിഞ്ഞു കിടന്നാലും ചില ബസ് ജീവനക്കാർ വിദ്യാർത്ഥികളെ ഇരിക്കാൻ അനുവദിക്കുന്നില്ലെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ട കോടതി ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്ന് കഴിഞ്ഞയാഴ്ച ഇടക്കാല ഉത്തരവിട്ടിരുന്നു.