ഭീകരവാദികളെ പിന്തുണയ്ക്കുന്ന ഇന്ത്യക്കാരെ വെടിവെച്ച് കൊല്ലണം: യോഗേശ്വർ ദത്ത്

ന്യൂഡൽഹി: രാജ്യത്തിനകത്തുനിന്ന് ഭീകരവാദത്തെ പിന്തുണയ്ക്കുന്നവർക്കെതിരെ ഇന്ത്യയുടെ ഒളിംപിക്സ് വെള്ളി മെഡൽ ജേതാവ് യോഗേശ്വർ ദത്ത്. ഭീകരവാദികളെ പിന്തുണയ്ക്കുന്നവരെ വെടിവെച്ച് കൊല്ലണമെന്ന് യോഗേശ്വർ ദത്ത് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു യോഗേശ്വറിന്റെ പ്രതികരണം.
തിരിച്ചടി നല്കാന് സമയമായിരിക്കുന്നു. അമേരിക്കയും ഇസ്രയേലും നടത്തുന്ന രീതിയിലുള്ള മറുപടിയാണ് നല്‍കേണ്ടത്. ഒരു ഭീകരന് ജനിക്കുന്നതിന് മുമ്പേ ആയിരം തവണ ചിന്തിക്കുന്നതായിരിക്കണം ആ തിരിച്ചടി. അക്രമത്തെ അക്രമം കൊണ്ട് മാത്രമേ നേരിടാനാവൂ എന്നും യോഗേശ്വർ പറഞ്ഞു.
സമാധാനപരമായി പ്രശ്നം പരിഹരിക്കണമെന്നും അക്രമം ഒന്നിനും പരിഹാരമല്ലെന്നും സിപിഎം അടക്കമുള്ള ചില രാഷ്ട്രീയ പാർട്ടികൾ കഴിഞ്ഞ ദിവസം, അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് യോഗേശ്വറിന്റെ പ്രതികരണം.
നേരത്തെ, ഇന്ത്യൻ സൈനികരെ അധിക്ഷേപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ രംഗത്തെത്തിയിരുന്നു. നാല് ആളുകൾ കൂടി നിന്നാൽ സൈനികർ വെടിവെച്ച് കൊല്ലുമെന്നും, സ്ത്രീകളെ സൈനികർ ബലാൽസംഘം ചെയ്യുമെന്നും കശ്മീരിലെ ജനങ്ങളെ സൈന്യം ഉപദ്രവിക്കുന്നുവെന്നും കോടിയേരി പറഞ്ഞിരുന്നു.
Post Your Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..