ഇസ്ലാമാബാദ് : കശ്മീർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ പാകിസ്ഥാൻ ഒറ്റപ്പെടുന്നു. ഇന്ന് പാകിസ്ഥാനിലെത്താനിരുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സന്ദർശനവും മാറ്റിവച്ചു.
സൗദിയിൽ നിന്നും 21,400 കോടി രൂപയുടെ ധനസഹായം പ്രതീക്ഷിച്ചിരിക്കുന്ന വേളയിലാണ് കിരീടാവകാശിയുടെ സന്ദർശനം വൈകുന്നത്. ഇന്ത്യയിൽ നടന്ന ഭീകരാക്രമണത്തെ സൗദിയും അപലപിച്ചിരുന്നു.രാജകുമാരൻ നാളെ എത്തിയേക്കുമെന്ന് സൂചനകളുണ്ടെങ്കിലും,സന്ദർശനം വൈകാനുള്ള കാരണം പാക് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
പാക് സന്ദർശനത്തിനു ശേഷമാണ് മുഹമ്മദ് ബിൻ സൽമാന്റെ ഇന്ത്യ സന്ദർശനം .ഈ മാസം 19 നാണ് അദ്ദേഹം ഡൽഹിയിലെത്തുക.