India

സൈന്യത്തിനു പിന്നിൽ രാജ്യം ഒറ്റക്കെട്ട് ; സർവ്വകക്ഷിയോഗത്തിൽ ഭീകരതയ്ക്കെതിരെ പ്രമേയം

ന്യൂഡൽഹി : രാജ്യം നേരിടുന്ന ഭീകരവാദ ഭീഷണിയ്ക്കെതിരെ അണി നിരക്കുന്ന സൈന്യത്തിനു പിന്നിൽ ഒറ്റക്കെട്ടായി രാജ്യം.പുൽവാമയിൽ 40 സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ചേർന്ന സർവ്വകക്ഷിയോഗത്തിലാണ് തീരുമാനം.

സുരക്ഷാ സേനയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സര്‍വകക്ഷിയോഗത്തില്‍ തീവ്രവാദത്തിനെതിരെ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രമേയം എല്ലാവരും അംഗീകരിച്ചു.

തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കാനും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി അണിനിരക്കാനും സൈന്യത്തോടൊപ്പം അണിചേരുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും തൃണമൂല്‍ നേതാക്കളായ സുദീപ് ബന്ധോപാധ്യായ, ഡെറക് ഒബ്രയാന്‍, എന്നിവരും സഞ്ജയ് റാവുത് (ശിവസേന), ഡി,രാജ (സി.പി.ഐ), ഫറൂഖ് അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്), രാംവിലാസ് പാസ്വാന്‍ (എല്‍.ജെ.പി), പി.കെ കുഞ്ഞാലിക്കുട്ടി (മുസ്ലീം ലീഗ്) തുടങ്ങിയവരും പങ്കെടുത്തു.

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close