India

‘ പിറന്ന മണ്ണിന്റെ ജയമാണ് ലക്ഷ്യം,ഭർത്താവ് പാതിവഴിയിൽ നിർത്തിയത് എന്റെ മകൻ പൂർത്തിയാക്കും ‘ ഉറച്ച തീരുമാനവുമായി വീരമൃത്യൂ വരിച്ച പ്രസന്ന സാഹൂവിന്റെ ഭാര്യ

ന്യൂഡൽഹി : ഉറച്ച വാക്കുകളായിരുന്നു മിനയുടേത്,രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ പാതിവഴിയിൽ ഭർത്താവിന് ജീവൻ നഷ്ടമായി.എന്നാൽ പോരാട്ടം അവസാനിക്കരുത്,തന്റെ മകനും ഇനി ആ പോരാട്ടത്തിൽ ഭാഗമാകണം , ഇതു പറയുമ്പോൾ കണ്ണീരായിരുന്നില്ല,നിശ്ചയദാർഢ്യമായിരുന്നു ആ കണ്ണുകളിൽ.

പുൽവാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യൂ വരിച്ച പ്രസന്ന സാഹുവിന് ഒരു മകനും,ഒരു മകളുമാണുള്ളത്.ഒഡീഷ സ്വദേശിയായ പ്രസന്ന 1995 ലാണ് സിആർപിഎഫിൽ ജോയിൻ ചെയ്യുന്നത്.48 കാരനായ പ്രസന്നയ്ക്ക് മകൻ ജഗനും തന്റെ പാത പിന്തുടരുന്നതായിരുന്നു താല്പര്യം.പ്ലസ് ടു വിദ്യാർത്ഥിയായ ജഗൻ ഇന്ത്യ മറ്റൊരു സർജിക്കൽ സ്ട്രൈക്ക് നടത്തി കരുത്ത് തെളിയിക്കുന്നത് കാണാനാണ് കാത്തിരിക്കുന്നത്.

‘ അദ്ദേഹത്തിന്റെ വീരമൃത്യൂവിൽ അഭിമാനമുണ്ട്എന്റെ പിതാവിന്റെ ജീവത്യാഗം വെറുതെയാവില്ല,ഈ പോരാട്ടത്തിൽ വിജയം ഇന്ത്യക്കൊപ്പാമാണ് ‘ ജഗൻ പറഞ്ഞു.

ഇക്കഴിഞ്ഞ നവംബറിലാണ് പ്രസന്ന അവസാനമായി അവധിയ്ക്ക് നാട്ടിലെത്തിയത്.ഡിസംബർ 4 നാണ് കശ്മീരിലേയ്ക്ക് പോയത്.രാജ്യസ്നേഹത്തിന്റെ തങ്ങളുടെ മാതൃകയായിരുന്ന പ്രസന്ന ഇനി ഇല്ലെന്ന് വിശ്വസിക്കാൻ കൂട്ടാക്കാതിരിക്കുകയാണ് ഗ്രാമവാസികൾ.

5K Shares
Back to top button
Close