ശ്രീനഗർ : സ്ഫോടക വസ്തുനിർവീര്യമാക്കുന്നതിനിടെ സ്ഫോടനത്തിൽ മേജർക്ക് വീരമൃത്യു.കശ്മീരിലെ രജൗരിയിൽ നൗഷീര ഭാഗത്താണ് സംഭവം.
എഞ്ചിനീയറിംഗ് വിഭാഗത്തിലെ മേജർ റാങ്കിലുള്ള ഓഫീസർ ചിത്രേഷ് സിംഗാണ് കൊല്ലപ്പെട്ടത്.നിയന്ത്രണരേഖയില്‍ പാകിസ്ഥാനില്‍നിന്നുള്ള നുഴഞ്ഞുകയറ്റക്കാര്‍ സ്ഫോടക വസ്തുക്കള്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് അതിര്‍ത്തി രക്ഷാ സേന പറഞ്ഞു. സൈന്യം കണ്ടെടുത്ത ഐഇഡി നിർവീര്യമാക്കുന്നതിനിടെയായിരുന്നു അപകടം.വരുന്ന മാർച്ച് 7 ന് ചിത്രേഷിന്റെ വിവാഹം നടത്താനിരിക്കെയാണ് മരണം.
വ്യാഴാഴ്ചയാണ് ജമ്മു – ശ്രീനഗര്‍ ദേശീയ പാതയില്‍ പുല്‍വാമ ജില്ലയിലെ അവന്തിപുരയില്‍ സൈനിക വാഹന വ്യൂഹത്തിന് നേരെ ചാവേര്‍ നടത്തിയ ആക്രമണത്തില്‍ 40 സി.ആര്.പി എഫ് ജവാന്മാരാണ് വീരമൃത്യൂ വരിച്ചത്.