മുംബൈ ; പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികര്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് മുംബൈയിലെ ഇന്ത്യന്‍ ക്രിക്കറ്റ് ക്ലബ്ബ്.
മുംബൈയിലെ പ്രശസ്തമായ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയില്‍ സ്ഥാപിച്ചിട്ടുള്ള ക്രിക്കറ്റ് ഇതിഹാസങ്ങളുടെ ചിത്രങ്ങളില്‍ നിന്ന് മുന്‍ പാക് താരവും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ ഇമ്രാന് ഖാന്റെ ചിത്രം നീക്കാന്‍ തീരുമാനിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ (സി.സി.ഐ) ഭിത്തിയിലാണ് ക്രിക്കറ്റ് ഇതിഹാസങ്ങളുടെ ചിത്രങ്ങള്‍ പതിച്ചിരിക്കുന്നത്. ഇമ്രാന്‍ഖാന്റെ ചിത്രത്തിനൊപ്പം പാക്ടീമിന്റെ ചിത്രവും ക്ലബ്ബ് ഹാളിലുണ്ട്. ഇതും നീക്കം ചെയ്യുമെന്ന് ക്ലബ്ബ് അറിയിച്ചിട്ടുണ്ട്. 1992-ല്‍ പാകിസ്ഥാന് ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനാണ് ഇമ്രാൻ ഖാൻ.