കുവൈറ്റ് സിറ്റി : മാവേലിക്കര അസോസിയേഷന് കുവൈറ്റ് 2019-2020 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. മനോജ് പരിമണം പ്രസിഡന്റായും ജിഎസ്സ് പിള്ള ജനറല്‍ സെക്രട്ടറിയായും, ജെറി ജോണ്‍ കോശിയെ ട്രഷററായും തെരഞ്ഞെടുത്തു. ബിനോയ് ചന്ദ്രന്, സണ്ണി പത്തിച്ചിറ, ഉപദേശക സമിതി അംഗങ്ങളായി നൈനാന് ജോണ്‍, എ ഐ കുര്യന് എന്നിവര്‍ രക്ഷാധികാരികളായി. മറ്റു ഭാരവാഹികളായി പൗര്‍ണമി സംഗീത് (ചെയര്‍പേഴ്സണ്‍), അനില്‍ വള്ളികുന്നം (വൈസ് പ്രസിഡന്റ്), ജോമോന് ജോണ്‍ (ജോയിന്റ് സെക്രട്ടറി), സന്തോഷ് കുറത്തികാട് (ജോയിന്‍ ട്രഷറര്‍), അനിത അനില്‍ (ജനറല്‍ സെക്രട്ടറി) ഫ്രാന്‍സിസ് ചെറുകോല്‍ (കള്‍ച്ചറല്‍ പ്രോഗ്രാം കണ്‍വീനര്‍), ജയപാല്‍ നായര്‍ (ആഡിറ്റര്‍) എന്നിവരെയും തെരഞ്ഞെടുത്തു.
മുന്‍ പ്രസിഡന്റ് ഫ്രാന്‍സിസ് ചെറുകോലിന്റെ അധ്യക്ഷതയില്‍ കൂടിയ ജനറല്‍ബോഡി, ജനറല്‍ സെക്രട്ടറി അനില്‍ വള്ളികുന്നം വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ജി എസ് പിള്ള കണക്കുക്കള്‍ അവതരിപ്പിച്ചു. പുതിയ ഭാരവാഹികള്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ജനറല്‍ സെക്രട്ടറി സ്വാഗതവും കള്‍ച്ചറല്‍ കണ്‍വീനര്‍ നന്ദിയും പറഞ്ഞു.