കുവൈറ്റ് സിറ്റി : എയര്‍ ഇന്ത്യ എക്സ്പ്രസ് കുവൈറ്റ്-കണ്ണൂര്‍ സര്‍വ്വീസ് ഏപ്രില്‍ 1 മുതല്‍ ആരംഭിക്കും. കുവൈറ്റില്‍ നിന്നും ഉച്ചക്ക് 12.10ന് പുറപ്പെട്ട് വൈകിട്ട് 7.10ന് കണ്ണൂരിലെത്തും. കണ്ണൂരില്‍ നിന്നും 7.10ന് പുറപ്പെട്ട് ബഹ്റൈന്‍ വഴി 11.10ന് കുവൈറ്റിലെത്തും. കുവൈറ്റില്‍ നിന്നും കണ്ണൂരിലേക്ക് നേരിട്ടും മടങ്ങുന്നത് ബഹ്റൈന്‍ വഴിയുമാണ്. ഒക്ടോബര്‍ 26 വരെയുള്ള ആദ്യഘട്ട ഷെഡ്യൂളില്‍ 30കിലോയാണ് ബാഗേജ് അനുവദിച്ചിട്ടുള്ളത്. ശനി, ഞായര്‍ ദിവസങ്ങളിലായാണ് സര്‍വ്വീസുകള്‍ നടത്തുന്നത്.