കാസർകോഡ് : രാജ്യത്തെ ഒന്നടങ്കം തീരാദുഖത്തിലാഴ്ത്തിയ പുൽവാമ ഭീകരാക്രമണത്തെ അനുകൂലിച്ച് കാസർകോഡ് കേന്ദ്രസർവകലാശാലയിലെ വിദ്യാർത്ഥിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും,ആന്ധ്രാസ്വദേശിയുമായ അവ്ല രാമുവാണ് വിവാദ ഭീകരന് പിന്തുണയർപ്പിച്ച് പോസ്റ്റിട്ടിരിക്കുന്നത്.
ചാവേറായി എത്തിയ ഭീകരനാണ് യഥാർത്ഥ രക്താസാക്ഷി എന്ന രീതിയിലാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. ‘ ആരാണ് രക്തസാക്ഷി,ഇവൻ ആണോ അതോ അവർ 42 പേരുമാണോ,ജനങ്ങളുടെ കൂടെ നിൽക്കുക ‘ ഇങ്ങനെയാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.ഇന്ത്യക്ക് വേണ്ടി ജീവത്യാഗം ചെയ്ത സൈനികരെ അപമാനിക്കും വിധത്തിലാണ് അവ്ല രാമുവിന്റെ ഫെസ്യ്ബുക്ക് പോസ്റ്റ്.കശ്മീരിന് ഇന്ത്യയിൽ നിന്നും സ്വാതന്ത്യ്രം നൽകണമെന്ന തരത്തിലും,ഇന്ത്യ ഇല്ലാതാകണമെന്ന തരത്തിലും രാമു മുൻപും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
രാജ്യത്തിന് എതിരായ വിദ്യാർത്ഥിയുടെ ഈ പ്രതികരണങ്ങളെ വളരെ ഗൗരവമായാണ് അന്വേഷണം സംഘം നോക്കികാണുന്നത്.
https://www.youtube.com/watch?v=vDjVC-iqR_A&feature=youtu.be&fbclid=IwAR2So33TTFA_LHG_ShWFWtoslA-0-gKsNxLpJmK4loOr2pNsuqGvwzlphdM