ചെന്നൈ: ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് തമിഴ് നടൻ രജനികാന്ത്. താനോ സംഘനടയായ രജനി മക്കൾ മൻട്രമോ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആരെയും പിന്തുണയ്ക്കില്ലെന്നും രജനികാന്ത് അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, ജലക്ഷാമമാണ് സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നും ഇത് പരിഹരിക്കുമെന്ന് ഉറപ്പുള്ളവർക്ക് വോട്ട് ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ ചിത്രമോ ചിഹ്നങ്ങളോ എന്ത് ഉദ്ദേശ്യം വച്ചിട്ടായാലും ഉപയോഗിക്കരുതെന്നും രജവികാന്ത് വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. ഇതോടെ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം നീളുമെന്നുറപ്പായി.