തൃശൂർ: ഭാരതം അതിസങ്കീർണമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ ദേശീയത കൈമുതലാക്കിയ ജനങ്ങൾ രാഷ്ട്രത്തിനൊപ്പം നിന്ന് പോരാടണമെന്ന് മിസോറം ഗവർണർ കുമ്മനം രാജശേഖരൻ. ചാവക്കാട് ദേശീയ മൽസ്യപ്രവർത്തക സംഘം സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധിസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെ വിദേശ ശക്തികൾ രാജ്യത്തിനകത്ത് തന്നെ വിപുലമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിശാലമായ ദേശീയ താല്പര്യങ്ങളുള്ള സംഘടനകളുടെ പ്രസക്തി.
നാടിനെ ശിഥിലമാക്കാനുള്ള ശ്രമങ്ങൾ അന്നും ഇന്നും നടക്കുന്നുണ്ട്. ദേശത്തോട് കൂറും സ്നേഹവും പുലർത്തുന്ന ദേശീയ ശക്തികളുടെ ഒത്തൊരുമയാണ് അത്തരം നീക്കങ്ങളെ ചെറുത്ത് തോൽപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം ഓർമിപ്പിച്ചു.