ഇസ്ലാമാബാദ്: പാകിസ്ഥാൻ സൈന്യം സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ നടന്ന ചാവേർ ആക്രമണത്തിൽ 9 സൈനികർ കൊല്ലപ്പെട്ടു. 11 ഓളം സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ബലൂചിസ്ഥാന് സമീപം വെച്ചാണ് ചാവേർ ആക്രമണമുണ്ടായത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂച് രജി അജോയ് സാംഗർ ഏറ്റെടുത്തതായാണ് റിപ്പോർട്ടുകൾ. ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന മൂന്ന് സംഘടനകളുടെ സഖ്യമാണ് ബലൂച് രജി അജോയ് സാംഗർ.
കഴിഞ്ഞ ദിവസം കശ്മീരിലെ പുൽവാമയിൽ ഇന്ത്യൻ സൈന്യത്തിന് നേരെ ചാവേർ ആക്രമണമുണ്ടായിരുന്നു. ഇക്കഴിഞ്ഞ പതിനാലാം തീയതിയായിരുന്നു ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് ബസ് മാർഗം പോയ സൈനികർക്ക് നേരെ ഭീകരാക്രമണം ഉണ്ടായത്. സൈനികർ സഞ്ചരിച്ച ബസിന് നേരെ ഭീകരൻ സ്ഫോടകവസ്തു നിറച്ച കാർ ഇടിപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ 40 സൈനികരാണ് വീരമൃത്യു വരിച്ചത്.