കാസര്‍കോട്: കല്ലിയോട് ഇന്നലെ വൈകിട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം പ്രത്യേക സംഘം അന്വേഷിക്കും. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.
അതേസമയം, കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.
ഇന്നലെ വൈകിട്ട് എട്ടരയോടുകൂടിയാണ് കാസര്‍കോട് പെരിയയില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ചത്. കല്യോട് സ്വദേശി കൃപേഷ്, ശരത് എന്നിവരാണ് കൊല്ലപ്പെട്ടത്.
ജീപ്പിലെത്തിയ അക്രമി സംഘം ബൈക്കിടിച്ചിട്ട ശേഷം ഇരുവരെയും വെട്ടുകയായിരുന്നു.