ഹേഗ്: പുല്‍വാമ ഭീകരാക്രമണപശ്ചാത്തലത്തില്‍ ഇന്ത്യ-പാക്ക് ബന്ധം വഷളായിരിക്കെ കുല്ഭൂഷന് ജാദവ് കേസില്‍ ഇന്ന് വാദം ആരംഭിക്കും. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിലാണ് വാദം. ഇന്ത്യക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് ഹരിഷ് സാല്‍വെ ഹാജരാകും.
ഇന്ത്യന്‍ ചാരനെന്ന് ആരോപിക്കപ്പെട്ട് പാകിസഥാന് വധശിക്ഷയ്ക്ക് വിധിച്ച നാവികസേന മുന്‍ ഉദ്യോഗസ്ഥനാണ് കുല്ഭൂഷന് ജാദവ്.
2016 ലാണ് കുല്ഭൂഷന് ജാദവിന് പാക്കിസ്ഥാന് അറസ്റ്റു ചെയ്തത്.
അതേസമയം, പാകിസ്ഥാന് പട്ടാള കോടതി കുല്ഭൂഷന് വധശിക്ഷ നല്കിയ നടപടി അന്താരാഷ്ട്ര നീതിന്യായ കോടതി റദ്ദാക്കിയിരുന്നു.