തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹര്‍ത്താലിനെത്തുടര്‍ന്ന് വിവിധ പരീക്ഷകള്‍ മാറ്റി വെച്ചു. ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി വെച്ചു.
കേരള സര്‍വകലാശാല നടത്താനിരുന്ന വിവിധ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു.
എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.