ന്യൂഡൽഹി: കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ സിപിഎമ്മാണെന്ന് കോൺഗ്രസ് സംസ്ഥാന നേതൃത്വം പറയുമ്പോഴും പാർട്ടിയുടെ പേര് പറയാൻ മടിച്ച് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. #CPMTerror എന്ന ഹാഷ് ടാഗ് കോൺഗ്രസ് ഉപയോഗിക്കുമ്പോഴും രാഹുലിന്റെ ട്വീറ്റിൽ ഹാഷ് ടാഗോ മറ്റ് പരാമർശങ്ങളോ ഇല്ല.
The brutal murder of two members of our Youth Congress family in Kasargod, Kerala is shocking. The Congress Party stands in solidarity with the families of these two young men & I send them my deepest condolences. We will not rest till the murderers are brought to justice.
— Rahul Gandhi (@RahulGandhi) February 18, 2019
‘നമ്മുടെ കുടുംബത്തിലെ രണ്ടുപേര്‍ കേരളത്തില്‍ മൃഗീയമായി കൊല്ലപ്പെട്ടിരിക്കുന്നു. ഈ വാര്‍ത്ത അതിയായ ഞെട്ടലുളവാക്കിയിരിക്കുകയാണ്. ആ യുവാക്കളുടെ കുടുംബാംഗങ്ങളോട് പാര്‍ട്ടിയുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനൊപ്പം എന്റെ ആത്മാര്‍ഥമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നു. കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുമ്പിലെത്തിക്കുന്നതു വരെ ഞങ്ങള്‍ക്ക് വിശ്രമമില്ല.’ ഇതായിരുന്നു രാഹുലിന്റെ ട്വീറ്റ്. ഇതിലെവിടെയും സിപിഎമ്മിനെ പറ്റി പരാമർശമില്ല.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ളവർ സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് ആവർത്തിച്ച് പറയുമ്പോഴും രാഹുലിന്റെ മൗനം ദേശീയ തലത്തിലെ സഖ്യത്തിന്റെ ഭാഗമാണെന്ന ആക്ഷേപം ഇതിനോടകം ഉയർന്നു കഴിഞ്ഞു.