തിരുവനന്തപുരം: കാസര്‍കോട് നടന്ന ഇരട്ടക്കൊലപാതകത്തില്‍ പാര്‍ട്ടിയുടെ പങ്ക് നിഷേധിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്. എന്തിന്റെ പേരിലായാലും മനുഷ്യനെ വെട്ടിക്കൊല്ലാന്‍ പാടില്ല, അത് പ്രാകൃത നിലപാടാണ്. ഇത്തരം സംസ്കാരം പാര്‍ട്ടി ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം പ്രവര്‍ത്തകര്‍ അക്രമസംഭവങ്ങളില്‍ പങ്കു ചേരരുതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
സമാധാനം നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും കൊടിയേരി വ്യക്തമാക്കി.