ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനോടുള്ള നിലപാട് കടുപ്പിച്ചു.പാക് സിനിമാ താരങ്ങൾക്കും,പ്രവർത്തകർക്കും ഇന്ത്യയിൽ പൂർണ്ണ വിലക്കേർപ്പെടുത്തി.ആൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.
പാക് താരങ്ങളെയോ,പ്രവർത്തകരെയോ സഹകരിപ്പിച്ചാൽ അവർക്കെതിരെ അസോസിയേഷൻ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.രാജ്യത്തിനാണ് പ്രഥമ പരിഗണയെന്നും,മറ്റെന്തും അതിനു ശേഷമാണെന്നും അസോസിയേഷൻ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
പാകിസ്ഥാനില്‍ നടക്കുന്ന സാഹിത്യോത്സവത്തില്‍ തല്ക്കാലം പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കി ശബാന ആസ്മി ചെയ്ത പോസ്റ്റിനെതിരെ പലരും രംഗത്ത് വന്നിരുന്നു.ശബാനയെപ്പോലുള്ള ബോളിവുഡ് താരങ്ങള്‍ പാകിസ്ഥാനില്‍ സംഘടിപ്പിക്കുന്ന പരിപാടികളുമായി സഹകരിക്കുന്നതിനെ കങ്കണ അടക്കമുള്ളവർ കുറ്റപ്പെടുത്തിയിരുന്നു.