കൽപ്പറ്റ : ഭർത്താവിന്റെ വിയോഗത്തിൽ ഒപ്പം നിന്ന രാജ്യത്തിനു നന്ദി പറഞ്ഞ് ഹവിൽദാർ വസന്ത് കുമാറിന്റെ ഭാര്യ ഷീന.
എല്ലാ ദിവസവും വിളിക്കുന്ന വസന്ത് കുമാർ അവസാനമായി വിളിച്ചത് വ്യാഴാഴ്ച്ചയാണ് .നല്ല മഞ്ഞ് വീഴ്ച്ചയുണ്ടെന്നും,പിന്നീട് വിളിക്കാമെന്നും പറഞ്ഞു.പിന്നീട് രാത്രി വിളിച്ചത് തമിഴ്നാട്ടുകാരനായ ഒരു സുഹൃത്താണ് അദ്ദേഹം പറഞ്ഞത് ‘ ഞങ്ങൾക്ക് അയാളെ രക്ഷിക്കാനായില്ലാ ‘ എന്നായിരുന്നു,ഷീന ഓർക്കുന്നു.
മനസ് തകർക്കുന്ന വേദനയിൽ ഒപ്പമുണ്ടായിരുന്ന രാജ്യത്തിന് നന്ദി പറയുകയാണ്,ഇനിയും കൂടെയുണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയാണ് ,ഷീന പറഞ്ഞു