കുവൈറ്റ് സിറ്റി : ഭാരതീയ പ്രവാസി പാര്ഷത് ഫഹഹീല്‍ ഏരിയയുടെ നേതൃത്വത്തില്‍ പുലവാമ തീവ്രവാദി ആക്രമണത്തില്‍ വീരമൃത്യുവരിച്ച ധീരജവാന്മാര്ക്ക് അനുശോചനം രേഖപ്പെടുത്തി. യൂണിറ്റ് കണ്‍വീനര്‍ ദിനേഷ്കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുശോചനയോഗത്തില്‍ വിശാല്‍ സ്വാഗതം ആശംസിച്ചു. മുന്‍ എന്‍.എസ്.ജി. കമാന്‍ഡര്‍ അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് അഡ്വ. സുമോദ് യോഗത്തില്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി നാരായണന് ഒതയോത്, ഓര്ഗനിസിംഗ് സെക്രട്ടറി വിജയരാഘവന്, സ്ത്രീശക്തി ജനറല്‍ സെക്രട്ടറി വിദ്യ സുമോദ്, ഡോ: സരിത എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മനോജ് പാപ്പിള്ളി നന്ദി രേഖപ്പെടുത്തി.