കാസര്‍കോട്: കാസര്‍കോട് ഇരട്ടകൊലപാതകത്തില്‍ അന്വേഷണ സംഘത്തിന് നിര്‍ണായ വിവരങ്ങള്‍ ലഭിച്ചു. കൊലപാതകത്തിന് പിന്നില്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗമാണെന്ന് പോലീസിന് വിവരം ലഭിച്ചു. സ്ഥലത്തെത്തിയ കണ്ണൂര്‍ രജിസ്ട്രേഷനിലുള്ള ഒരു ജീപ്പിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നു. സംഭവസ്ഥലത്ത് നിന്നും പ്രതികളുടേതെന്ന് കരുതുന്ന 3 മൊബൈല്‍ ഫോണുകളും വിരലടയാളങ്ങളും പോലീസിന് കിട്ടിയിട്ടുണ്ട്.
കണ്ണൂര്‍ രജിസ്ട്രേഷനിലുള്ള ഈ ജീപ്പാണ് കൊല്ലപ്പെട്ട ശരത്തിനെയും കൃപേഷിനെയും ഇടിച്ചിട്ടതെന്നാണ് പോലീസ് കരുതുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ഏഴ് പേര് പോലീസ് കസ്റ്റഡിയിലുണ്ട്. കൂടാതെ രണ്ട് സിപിഎം അനുഭാവികളെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെയെല്ലാം ഇന്ന് ചോദ്യം ചെയ്യും.
സിപിഎം പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സിപിഎം പ്രദേശിക നേതൃത്വം കണ്ണൂരിലെസംഘത്തിന് ക്വട്ടേഷന്‍ നല്‍കിയതായാണ് സൂചന. സംഭവ സമയത്ത് പ്രദേശത്ത് ഒരു കണ്ണൂര്‍ രജിസ്ട്രേഷനിലുള്ള വാഹനം കണ്ടിരുന്നെന്ന് പോലീസിന് മൊഴി ലഭിച്ചിരുന്നു. ഇതും കണ്ണൂരിലെ ക്വട്ടേഷന്‍ സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന സംശയം ബലപ്പെടുത്തുന്നു.