തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം. കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരിയായിരുന്ന ആലപ്പുഴ സ്വദേശിയായ ഡിനിയ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സെക്രട്ടറിയേറ്റിന് മുന്നിലെ മരത്തില്‍ കയറി ഷാളില്‍ കുരുക്കിട്ടാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
സെക്രട്ടറിയേറ്റിന് മുന്നില്‍ നിന്നും ഇന്നലെ അര്‍ധരാത്രി സമരപന്തലുകള്‍ പൊളിച്ച് മാറ്റിയതില്‍ പ്രതിഷേധിക്കാനെത്തിയ എം പാനല്‍ ജീവനക്കാരാണ് ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് ആദ്യം കണ്ടത്. ഉടന്‍ അഗമനിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി ഇവരെ അനുനയിപ്പിച്ച് മരത്തിന് മുകളില്‍ നിന്നും താഴെ ഇറക്കി. രാവിലെ ഏഴ് മണിയോട് കൂടി ആരോടും പറയാതെയാണ് ഇവര്‍ മരത്തിന് മുകളില്‍ കയറിയത്. എന്നാല്‍, ഇത് ജനശ്രദ്ധ ആകര്ഷിക്കാനല്ല, ശരിക്കും ആത്മഹത്യ ചെയ്യാന്‍ തന്നായിരുന്നു മരത്തില്‍ കയറിയതെന്നാണ് പോലീസ് കരുതുന്നത്.
എംപാനല്‍ കണ്ടക്ടറായിരുന്ന ഇവര്‍ക്ക് കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചു വിട്ടതോടുകൂടി ജീവിക്കാന്‍ മറ്റ് മാര്‍ഗമില്ലാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് സൂചന.