ബിക്കാനിർ : പാക് പൗരന്മാർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് രാജസ്ഥാൻ ബിക്കാനീർ ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ്.പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സി ആർ പി സി 144 വകുപ്പ് പ്രകാരമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
പാക് പൗരന്മാർക്ക് താമസിക്കാൻ സൗകര്യം നൽകരുതെന്ന് ജില്ലയിലെ ഹോട്ടലുകൾക്കും,ലോഡ്ജുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.പാകിസ്ഥാനിൽ നിന്നുള്ളവർക്ക് തൊഴിൽ നൽകരുത്.അവരുമായി യാതൊരു വിധത്തിലുള്ള വ്യാപാര പങ്കാളിത്തവുമുണ്ടാകരുത്.
അപരിചിതരായ ആളുകളുമായി സൈനിക നീക്കങ്ങളെ കുറിച്ച് സംസാരിക്കരുത്.പാകിസ്ഥാനിൽ രജിസ്റ്റർ ചെയ്ത സിം കാർഡുകൾ ഉപയോഗിക്കരുതെന്നും ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു.രണ്ടു മാസത്തേയ്ക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.