കുവൈറ്റ് സിറ്റി : ഒഐസിസി കുവൈറ്റ് കാസറഗോഡ് ജില്ലാ കമ്മിറ്റി പെരിയയില്‍ നടന്ന യൂത്തു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് എന്നിവരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു കൊണ്ട് കുവൈറ്റ് ഒഐസിസി ഓഫീസില്‍ പ്രതിഷേധ യോഗം നടത്തി.
ജില്ലാ പ്രസിഡന്റ് അനില്‍ കള്ളാര്‍ അധ്യക്ഷതയും സെക്രട്ടറി സൂരജ് കണ്ണന് സ്വാഗതവും പറഞ്ഞ യോഗം നാഷണല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ചാക്കോ ജോര്‍ജ്കുട്ടി ഉല്‍ഘാടനം ചെയ്തു. നാഷണല്‍ കമ്മിറ്റി നേതാക്കളായ ബി എസ് പിള്ള, ഹമീദ് കേളോത്ത്, നിസ്സാം കാസറഗോഡ് ജില്ലാ കമ്മിറ്റി ഭാരവാഹികളായ രാമകൃഷ്ണന് കള്ളാര്‍, ജയേഷ് ഓണശേരില്‍ മറ്റു ഒഐസിസി നേതാക്കളായ ഹരീഷ് തൃപ്പുണിത്തറ ബിജു ചാക്കോ, ജോബിന് ജോസ്, ക്രിസ്റ്റഫര്‍ ഡാനിയേല്‍ അക്ബര്‍ വയനാട് നിഖില്‍ പാവൂര്‍ ശിവന്‍കുട്ടി സിബി മാളിയേക്കല്‍ അര്‍ഷാദ് തുടങ്ങിയവര്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു. ജില്ലാ കമ്മിറ്റി ജോയിന്റ് ട്രെഷറര്‍ രാജേഷ് നന്ദിയും പറഞ്ഞു