കുവൈറ്റ് സിറ്റി : കുവൈറ്റിലെ സാമൂഹിക സാംസ്കാരിക സംഘടനയായ അര്‍പണ്‍ കുവൈറ്റ് ഈ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. മുന്‍ പ്രസിഡന്റ് കെ.പി.സുരേഷ് അധ്യക്ഷനായ യോഗത്തില്‍ മുന്‍ ജനറല്‍ സെക്രട്ടറി വെങ്കടകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വെങ്കടകൃഷ്ണന്‍ പ്രസിഡന്റായും രതിരാമമൂര്ത്തി സെക്രട്ടറിയായും സുരേഷ് സദന് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. കെ.പി. സുരേഷ് ഉപദേശകസമിതി ചെയര്‍മാനാകുകയും മോഹന്‍ കെ അയ്യര്‍, സാം സി വിളനിലം സമിതി അംഗങ്ങളായും ചുമതലയേറ്റു.
ലത മഹാദേവന് (വൈസ് പ്രസിഡന്റ്), സജീവന് (ജോയിന്റ് സെക്രട്ടറി), ചാരുദത്തന്‍ (ജോയിന്റ് ട്രഷറര്‍), അനില്‍ ആറ്റുവ (പി.ആര്.ഒ.), മഹാദേവന് (കള്‍ച്ചറല്‍ സെക്രട്ടറി) ഷീജാ സജീവന് (വനിതാ വിഭാഗം കണ്‍വീനര്‍) എന്നിവരെ മറ്റു ഭാരവാഹികളായും തെരഞ്ഞെടുത്തു. ശ്രീനാഥ്, സി.എസ്.ഗണേഷ്, പ്രശാന്ത്, രാമമൂര്‍ത്തി, ജോര്‍ജ്ജ് എബ്രഹാം, നാഗരാജന്, എസ്.പി. ഗണേഷ് എന്നിവര്‍ എക്സിക്യൂട്ടീവ് അംഗങ്ങളാണ്.
സാല്മിയയില് നടന്ന യോഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ സംസാരിച്ചു. സുരേഷ് സദന് നന്ദി അറിയിച്ചു.