കാസര്‍കോട്: കാസര്‍കോട് ഇരട്ട കൊലപാതകത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ലോക്കല്‍ കമ്മറ്റിയംഗം എ. പീതാംബരനുമായി പോലീസ് തെളിവെടുപ്പ് നടത്തി. കൃത്യത്തിനുപയോഗിച്ച വാളും മര്ദ്ദിക്കാനുപയോഗിക്കുന്ന ഇരുമ്പ് ദണ്ഡുകളും ലഭിച്ചു. ആയുധങ്ങള്‍ പ്രതി തിരിച്ചറിഞ്ഞു. കൊല നടന്ന കല്ലിയോടാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്.
ഇന്നലെയാണ് പീതാംബരനെ പോലീസ് അറസ്റ്റ് ചെയ്തത്. പീതാംബരനൊപ്പം കൊലപാതകത്തില്‍ പങ്കുള്ള മറ്റ് ചിലരെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാത്രമല്ല ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തിരിച്ചറിഞ്ഞിട്ടുണ്ട്.