കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത പീതാംബരന്റെ തലയില്‍ സംഭവം കെട്ടിവെച്ച് സിപിഎം രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി. കൊല നടത്തിയത് ക്വട്ടേഷന്‍ സംഘം തന്നെയാണ്. കൊല നടത്തി പരിചയമുളളവരാണ് കൃത്യം നടത്തിയിരിക്കുന്നത്. യഥാര്‍ത്ഥ പ്രതികളെ പുറത്ത് കൊണ്ട് വരണമെങ്കില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ സംഘടിപ്പിച്ച ഉപവാസ സമരം ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.