ഒമാനിലെ മജാൻ എക്സ്ചേഞ്ച് ഇനി ജോയ് ആലുക്കാസ് എക്സ്ചേഞ്ച് എന്ന് അറിയപ്പെടും. മജാൻ എക്സ്ചേഞ്ചിനെ ഏറ്റെടുത്ത ശേഷം ഒമാനിലാകെ 21 ശാഖകൾ തുറന്നതായി ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും എംഡിയുമായ ജോയ് ആലുക്കാസ് അറിയിച്ചു.ജീവനക്കാരുടെ എണ്ണം 17 ൽ നിന്ന്170 ആയി. സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി 100 ഒമാൻ സ്വദേശികളെ നിയമിച്ചതായും അദ്ദേഹം പറഞ്ഞു.അടുത്തവർഷം 30 ശാഖകൾ ഒമാനിൽ തുറക്കുമെന്നു ജോയ്ആലുക്കാസ് എക്സ്ചേഞ്ച് ഡയറക്ടർ ആന്റണി ജോസ് അറിയിച്ചു.ജോയ്ആലുക്കാസ് എക്സ്ചേഞ്ചിന് കീഴിലുള്ള ഒമാൻ വിഭാഗം കഴിഞ്ഞ വർഷം 800% ലാഭം നേടി. ഇടപാടുകളിൽ വളർച്ചയും കാട്ടി.